കോഴിക്കോട്: ഓക്‌സിജന്‍ ടാങ്ക് കമ്മീഷന്‍ ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പി.എം.എസ്.വൈ കോവിഡ് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച 13 കിലോ ലിറ്റര്‍ ഓക്‌സിജന്‍ ടാങ്ക് കമ്മീഷന്‍ ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായാണ് ടാങ്ക് സ്ഥാപിച്ചത്. ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയത്.

യുദ്ധകാലാടിസ്ഥാനത്തില്‍ ഏഴ് ദിവസം കൊണ്ടാണ് 13,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഓക്‌സിജന്‍ ടാങ്ക് സജ്ജീകരിച്ചത്.  ഇതു വഴി ആശുപത്രിയിലെ 400 ബെഡുകളിലേക്ക് ഓക്‌സിജന്‍ ലഭ്യമാവും. കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് പുതുതായി തയ്യാറാക്കിയ പി.എം.എസ്.എസ്.വൈ ബ്ലോക്കില്‍ ഓക്‌സിജന്‍ മതിയാവാതെ വരുന്ന സാഹചര്യം ഉണ്ടായേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടാങ്ക് സ്ഥാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →