ഇടുക്കി: ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് മുന്‍പരിചയമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങള്‍ എന്നിവയില്‍ നിന്ന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മേയ് 28ന് വൈകിട്ട് 5ന് മുമ്പ് ജില്ലാ കളക്ടര്‍, ജില്ലാ കളക്ടറുടെ കാര്യാലയം, കുയിലിമല, പൈനാവ് പി ഒ. പിന്‍ – 685603 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കവറിന് പുറത്ത് കാന്റീന്‍ നടത്തുന്നതിനുള്ള ക്വട്ടേഷനുകള്‍ എന്ന് കാണിക്കണം. എല്ലാ ഭക്ഷണ സാധനങ്ങളുടെയും വില, തൂക്കം, അളവ് എന്നിവ കൃത്യമായി ക്വട്ടേഷനിലുണ്ടാവണം. ഒപ്പം ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ ആധാര്‍, റേഷന്‍ കാര്‍ഡുകളുടെ പകര്‍പ്പും ഉണ്ടായിരിക്കണം. ക്വട്ടേഷനുകള്‍ മേയ് 29 ന് രാവിലെ 11ന് ഇടുക്കി ഡെ. കളക്ടര്‍ (ജനറല്‍) തുറന്നു തീര്‍പ്പു കല്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232242, 232303