സംസ്ഥാന നേതൃത്വത്തെ നിലനിർത്തി ജില്ലാതലം മുതൽ താഴോട്ട് അഴിച്ചു പണിയാൻ ബി ജെ പി കേന്ദ്ര നീക്കം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ ദേശീയ നേതൃത്വത്തിനു ഉത്തരമില്ലാതെ ബി ജെ പി സംസ്ഥാന നേതൃത്വം. വീഴ്ചയിൽ നിന്ന് കരകയറാൻ സമ്പൂർണ അഴിച്ചുപണി നടത്തൊനൊരുങ്ങുകയാണ് നിലവിൽ ബി.ജെ.പി. അണികളുടെ ഇടയിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ പോലും നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടി വരും എന്നതാണ് സാഹചര്യം.

കേന്ദ്രത്തിന്റെ നിർദേശമനുസരിച്ചായിരിക്കും നേതൃത്വത്തിലെ അഴിച്ചുപണി അടക്കമുള്ള പുതിയ തീരുമാനങ്ങൾ. സംസ്ഥാന ബി.ജെ.പിയുടെ സംഘടനാ ദൗർബല്യം തുറന്നുകാട്ടുന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രൻ മാറണമെന്ന അഭിപ്രായമാണ് കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾക്ക്. തിരഞ്ഞെടുപ്പ് അവലോകനങ്ങൾ പൂർത്തിയാകാത്തതിനാൽ പ്രത്യക്ഷ നീക്കങ്ങളുണ്ടായിട്ടില്ല.

എന്നാൽ സംസ്ഥാന നേതൃത്വം മാറാതെ ജില്ലാതലം മുതൽ താഴോട്ടുള്ള പുനഃസംഘടനയാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ പരി​ഗണനയിലുള്ളത്. ആറുമാസം മുമ്പ് കേന്ദ്രനേതൃത്വം നൽകിയ പുനഃസംഘടനാ നിർദേശങ്ങൾ ഇപ്പോഴത്തെ തിരിച്ചടിയുടെ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം വീണ്ടും സജീവമാക്കുകയാണ്.

കർണാടകയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പരീക്ഷിച്ച് വിജയിച്ച രീതി കേരളത്തിലും പയറ്റിനോക്കണമെന്ന താത്പര്യത്തിലാണ് കേന്ദ്ര നേതൃത്വം. ഒരു ജില്ലയിൽ ഒന്നിലധികം ജില്ലാ കമ്മിറ്റികൾ രൂപീകരിക്കും. അത്രതന്നെ ജില്ലാ പ്രസിഡന്റുമാരുമുണ്ടാവും. കോർപ്പറേഷനുള്ള ജില്ലയിൽ ന​ഗരസഭാ പരിധിയിൽ ഒരു ജില്ലാ കമ്മിറ്റിയും ​ഗ്രാമത്തിനായി മറ്റൊരു ജില്ലാ കമ്മിറ്റിയും എന്നതാണ് ആശയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →