കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും തീവ്രത പിന്നിട്ടിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കുറച്ചുദിവസമായി കോവിഡ് വര്‍ദ്ധനയുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും തീവ്രത പിന്നിട്ടതായി പറയാനാവില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കോവിഡ് കേസുകള്‍ ലോകത്ത് ഏറ്റവും മാരകമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് വിദഗ്ദര്‍ മുന്നറിയിപ്പുനല്‍കി. ഇന്ത്യയില്‍ പ്രതിദിന കേസുകളുടെ എണ്ണം നാലുലക്ഷം കടന്നിരിക്കുന്നു. പുതിയ വൈറസ് വകഭേതമായ ബി1.617 ഇന്ത്യയിലും വിദേശത്തും കൂടുതലായി പിടിമുറുക്കുന്നുവെന്നും മുന്നറിയിപ്പുണ്ട് . രാജ്യത്തിന്റെ പലഭാഗങ്ങളും രോഗത്തിന്റെ തീവ്രത ഇപ്പോഴും അനുഭവിച്ചിട്ടില്ലെന്നും അവിടങ്ങളില്‍ കേസ് ഉയരുകയാണെന്നും ലോകാരോഗ്യ സംഘടന ചിഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥനെ ഉദ്ധരിച്ച് ദ് ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.

സാഹചര്യം ഇനിയും മോശമായേക്കാം. എന്നതിന്റെ സൂചനയാണ് ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത്. പരിശോധന ഇപ്പോഴും അപര്യാപ്തമാണ്. മതിയായ പരിശോധന ഇല്ലാത്തതാണ് പോസിറ്റിവിറ്റി നിരക്കുകളില്‍ കുറവ് അനുഭവപ്പെടാന്‍ കാരണം. കേസുകളുടെ എണ്ണം കുറയുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും എത്രമാത്രം പരിശോധന നടത്തി, പോസിറ്റിവിറ്റി നിരക്ക് എത്ര ,എന്നിവയാണ് കണക്കാക്കേണ്ടതെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ 2,81,386 കേസുകളാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. 4,106 പേര്‍ മരിച്ചു. ഏപ്രില്‍ 21 ന് ശേഷം ആദ്യമായാണ് കേസുകള്‍ മൂന്നുലക്ഷത്തില്‍ താഴെയാവുന്നത്. ഇതുവരെ മൊത്തം 2,74,390 മരണങ്ങള്‍ ഉണ്ടായി. മോര്‍ച്ചറികളും ശ്മശാനങ്ങളും നിറയുകയാണ്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ആശുപത്രികളില്‍ പുതുതായി രോഗികളെ പ്രവേശിപ്പിക്കാനാവാത്ത അവസ്ഥ മിക്കയിടത്തും കാണാം. പകര്‍ച്ച വ്യാധികളുടെ യഥാര്‍ത്ഥ ആഘാതത്തെ ഔദ്യോഗിക കണക്കുകള്‍ വളരെ കുറച്ചു കാണുന്നുവെന്നും യഥാര്‍ത്ഥ കേസുകളും മരണങ്ങളും 5 മുതല്‍ 10 വരെ മടങ്ങ് കൂടുതലാകാമെന്നുമാണ് വിദഗ്ദര്‍ പറയുന്നത്.

ഇന്ത്യ പൂര്‍ണ്ണമായും വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തിയത് 40.4 ദശലക്ഷം ആളുകള്‍ക്കു മാത്രമാണ്. ജനസംഖ്യയുടെ 2.9 ശതമാനത്തിന് മാത്രമേ രണ്ട് ഡോസും കിട്ടിയിട്ടുളളുവെന്നും ഇത് ആശങ്കയുളവാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →