കോഴിക്കോട്: കനത്ത മഴയിലും കാറ്റിലുമുണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി കൃഷിഭവന്‍ അധികൃതരെ അറിയിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. കര്‍ഷകന്റെ പേര്, വീട്ടു പേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങളും കൃഷിയിടത്തില്‍ കര്‍ഷകന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ നാശനഷ്ടങ്ങളുടെ ചിത്രങ്ങളും ബന്ധപ്പെട്ട കൃഷി ഓഫീസറുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയക്കണം. നഷ്ടപരിഹാരം ലഭിക്കുന്നതിന് കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി https://www.aims.kerala.gov.in/home എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ https://youtu.be/PwW6_hDvriY ലിങ്കില്‍ ലഭിക്കും. വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ 15 ദിവസത്തിനകവും മറ്റു കര്‍ഷകര്‍ 10 ദിവസത്തിനുള്ളിലും പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ പരമാവധി ഈ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്. സംശയനിവാരണത്തിന് കൃഷി ഓഫീസറുടെ നമ്പറില്‍ ബന്ധപ്പെടാം.

