റിയാദ്: കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ച് സൗദി അറേബ്യ. തിങ്കളാഴ്ച പുലര്‍ച്ചെ യാത്രാവിലക്ക് പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.ഇതോടെ പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്വദേശികള്‍ക്കും പരിമിതമായ രാജ്യങ്ങളിലേക്ക് വിദേശികള്‍ക്കും രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. ഇക്കാര്യം തവക്കല്‍ന ആപ്പ്‌ളിക്കേഷനില്‍ അപ്‌ഡേറ്റ് ആയിരിക്കണം. കോവിഡ് അസുഖം ബാധിച്ച് ഭേദമായി ആറ് മാസം കഴിഞ്ഞവര്‍. ഇക്കാര്യവും തവക്കല്‍ന ആപ്പ്‌ളിക്കേഷനില്‍ അപ്‌ഡേറ്റ് ആയിരിക്കണം.