ന്യൂഡല്‍ഹി: കര്‍ഷകസമരം ആറുമാസം പിന്നിടുന്ന ഈമാസം 26 നു കരിദിനം ആചരിക്കുമെന്ന് 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച. അന്നു വീടുകളിലും വാഹനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കരിങ്കൊടികള്‍ ഉയര്‍ത്തണമെന്നു കര്‍ഷക നേതാവ് ബല്‍ബീര്‍ സിങ് രജേവാള്‍ വിര്‍ച്വല്‍ യോഗത്തില്‍ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറിയതിന്റെ ഏഴാം വാര്‍ഷികവുംകൂടി കണക്കിലെടുത്താണ് 26 നു കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
26ന് കരിദിനാചരണം: സംയുക്ത കിസാന്‍ മോര്‍ച്ച
