കോവിഡ് തീവ്രം; കർഫ്യൂ മെയ് 24 വരെ നീട്ടി ഉത്തർ പ്രദേശ് സർക്കാർ

ലക്നൗ: കോവിഡ്​ ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യു.പിയിൽ ഏർപ്പെടുത്തിയ കർഫ്യു നീട്ടി. മെയ്​ 24 വരെയാണ്​ കർഫ്യു നീട്ടാൻ തീരുമാനിച്ചത്​. മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്റെ അധ്യക്ഷതയിൽ 15/05/21 ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.

കോവിഡ്​ ടെസ്​റ്റ്​ പൂർണമായും സൗജന്യമാക്കുമെന്ന്​ യു.പി സർക്കാർ പ്രഖ്യാപിച്ചു. വാക്​സിൻ വിതരണവും സൗജന്യമായിരിക്കും. ഇത്​ കൂടാതെ ബി.പി.എൽ കുടുംബങ്ങൾക്ക്​ അടുത്ത മൂന്ന്​ മാസത്തേക്ക്​ മൂന്ന്​ കിലോ ഗോതമ്പും രണ്ട്​ കിലോ അരിയും നൽകുമെന്നും യോഗി ആദിത്യനാഥ്​ സർക്കാർ അറിയിച്ചു. 15 കോടി പേർക്ക്​ ഇതി​ന്റെ ഗുണം ലഭിക്കും.

ദിവസവേതനക്കാർ, തെരുവ്​ കച്ചവടക്കാർ, ഇ-റിക്ഷ ഡ്രൈവർമാർ, ബാർബർമാർ തുടങ്ങിയവർക്ക്​ 1000 രൂപ ധനസഹായം നൽകും. ആരോഗ്യപ്രവർത്തകർക്ക്​ പ്രത്യേക ഇൻഷൂറൻസും ഏർപ്പെടുത്തുമെന്ന്​ സർക്കാർ വ്യക്​തമാക്കി.

15/05/21 ശനിയാഴ്ച ഉത്തർപ്രദേശിൽ 12,547 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 28,404 പേർ രോഗമുക്​തി നേടി. 2.56 ലക്ഷം സാമ്പിളുകളാണ്​ പരിശോധിച്ചത്​. 1,77,643 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →