സ്പുട്നിക് വാക്സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദ് വിമാനത്താവളത്തിലെത്തി

ന്യൂഡല്‍ഹി: സ്പുട്നിക് വാക്സിന്റെ രണ്ടാം ബാച്ച് 16/05/21 ഞായറാഴ്ച ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. മഹാമാരിക്കെതിരായ സഹകരണത്തിന്റെ അന്താരാഷ്ട്ര മാതൃകയെന്നാണ് വാക്‌സിന്‍ പങ്കുവയ്ക്കലിനെ റഷ്യന്‍ അംബാസിഡര്‍ നികൊളെ കുദസേവ് വിശേഷിപ്പിച്ചത്.ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുട്‌നിക് 5 കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് ഉപയോഗിച്ച് തുടങ്ങിയിരുന്നു. കസ്റ്റം ഫാര്‍മ സര്‍വീസസ് മേധാവി ദീപക് സപ്രയാണ് ഇന്ത്യയില്‍ ആദ്യമായി സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിച്ചത്. ഹൈദരാബാദിലെ റഡ്ഡീസ് ലബോറട്ടറിയില്‍ വച്ചായിരുന്നു അത്.രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യ വിദേശ നിര്‍മിത കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക് 5. 2021 മെയ് 1ാം തിയ്യതിയാണ് റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക് ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയിലെ സ്പുട്‌നിക് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഏപ്രില്‍ 21നാണ് ഇന്ത്യ സ്പുട്‌നിക്കിന് അനുമതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →