പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ മേയ് 18 മുതല്‍ നടത്തും. 18 ന് ഫലവൃക്ഷ തോട്ട നിര്‍മ്മാണവും ശാസ്ത്രീയ പരിചരണ മുറകളും, 19 ന് ശാസ്ത്രീയ മുട്ടക്കോഴി പരിപാലനം, 20 ന് ചെറുതേനീച്ച വളര്‍ത്തല്‍, 21 ന് അക്വാപോണിക്സ്, 22 ന് ശാസ്ത്രീയ തെങ്ങുകൃഷി എന്നീ വിഷയങ്ങളിലാണ് പരിശീലനം.
പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാതുദിവസങ്ങളില്‍ രാവിലെ 11 മണിക്ക് meet.google.com/dpq-ykor-opd എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന് ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

