മുന്‍ കേന്ദ്ര​മന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു, കോവിഡ് ബാധിച്ചിരുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര​മന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടര്‍ന്ന്​ അമൃത്​സറിലെ ഫോര്‍ട്ടിസ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 15/05/21 ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

2004 മുതല്‍ 2008 വരെ കേരള ഗവര്‍ണറായിരുന്നു അദ്ദേഹം. പിന്നീട്​ ബിഹാര്‍ ഗവര്‍ണറായും അദ്ദേഹം സേവനം അനുഷ്​ഠിച്ചു. വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതല്‍ ആറുതവണ കോണ്‍ഗ്രസ്​ പ്രതിനിധിയായി അമൃത്​സറില്‍നിന്ന്​ ലോക്​സഭയിലെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →