പി.എം കെയര്‍ ഫണ്ടില്‍ അഴിമതിയെന്ന് ആക്ഷേപം ; മഹാരാഷ്ട്രയില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമെന്ന് മഹാ വികാസ് അഘാഡി

മുംബൈ: പി.എം കെയര്‍ ഫണ്ടിന് കീഴില്‍ മഹാരാഷ്ട്രയില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകളില്‍ വന്‍ അഴിമതി നടന്നതായി മഹാ വികാസ് അഘാഡി. സംസ്ഥാനത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്നും ടെക്‌നീഷ്യന്‍മാര്‍ക്ക് പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് 14/05/21 വെളളിയാഴ്ച ആരോപിച്ചു.

‘ഇത് വലിയ അഴിമതിയാണ്. പി.എം കെയറിന് കീഴില്‍ നടന്ന വെന്റിലേറ്റര്‍ വിതരണത്തില്‍ സംസ്ഥാനതലത്തില്‍ അന്വേഷണം വേണം,’ സച്ചിന്‍ സാവന്ത് പറഞ്ഞു.

ഔറംഗബാദ് മെഡിക്കല്‍ കോളേജ് വിദഗ്ധരാണ് വെന്റിലേറ്ററിലെ തകരാറുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പണമാണ് പി.എം കെയര്‍ ഫണ്ടിലുള്ളതെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് വെന്റിലേറ്ററില്‍ വിതരണത്തിലെ അനാസ്ഥയെന്നും സച്ചിന്‍ പറഞ്ഞു.

നാസിക്, ബീഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വെന്റിലേറ്ററിന്റെ കാര്യക്ഷമതയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ എന്‍.സി.പി നേതാവ് സതിഷ് ചവാനും ആശുപത്രികള്‍ സന്ദര്‍ശിച്ച് സമാന ആരോപണം ഉന്നയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →