നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കി ഓഹരി സൂചിക: കുതിച്ച് മ്യൂച്വല്‍ഫണ്ടുകള്‍

മുംബൈ: കോവിഡിനിടയില്‍ ഓഹരി സൂചികകള്‍ നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയപ്പോള്‍ മുന്നേറ്റം കാഴ്ചവച്ച് മൂച്വല്‍ഫണ്ട് വിപണി.
കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നതും വാക്സിനേഷന്‍ വേഗം കുറഞ്ഞതുമാണ് ഓഹിരി വിപണികളിലെ തളര്‍ച്ചയ്ക്കു കാരണം.സെന്‍സെക്‌സ് 41.75 പോയിന്റ് ഉയര്‍ന്ന് 48,732.55ലും നിഫ്റ്റി 18.70 പോയന്റ് താഴ്ന്ന് 14,677.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഏപ്രിലില്‍ മ്യൂച്വല്‍ഫണ്ടുകളുടെ ആസ്തി റെക്കോഡ് ഉയരമായ 32.4 ലക്ഷം കോടിയിലെത്തി. എസ്.ഐ.പി. വരുമാനത്തിലുണ്ടായ കുതിപ്പാണ് മ്യൂച്വല്‍ഫണ്ട് വിപണിക്കു നേട്ടമായത്. 8,951 കോടി രൂപയാണ് എസ്.ഐ.പി. വഴി മ്യൂച്വല്‍ഫണ്ടുകളിലെത്തിയത്.
അതേസമയം മാര്‍ച്ചിനെ അപേക്ഷിച്ച് എസ്.ഐ.പി. വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തി. മാര്‍ച്ചില്‍ എസ.ഐ.പി. വഴി 9,182 കോടിയുടെ നിക്ഷേപമെത്തിയിരുന്നു. ഫെബ്രുവരിയില്‍ ഇത് 7,528 കോടിയായിരുന്നെന്നു മ്യൂച്വല്‍ഫണ്ട് അസോസിഷേന്റെ കണക്കുകള്‍ വ്യക്തമാക്കി. 92,900 കോടി രൂപയുടെ നിക്ഷേപമാണ് ഏപ്രിലില്‍ മ്യൂച്വല്‍ഫണ്ടുകിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →