ന്യൂഡല്‍ഹി: കേരളം ഗ്രാമീണ മേഖലയിലെ കോവിഡ് രോഗ വ്യാപനം തടയാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ . കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്നുകള്‍ കേരളത്തിന് വലിയതോതില്‍ നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
കോവിഡ് ചികിത്സക്കുപയോഗിക്കുന്ന ടോസിലിസുമാബ് എന്ന മരുന്ന് 45000വയല്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട് .അതില്‍ ഏറ്റവുമധികം മരുന്ന് വിതരണം ചെയ്തിട്ടുളള മൂന്നു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സാ രംഗത്ത് റെംഡെസിവര്‍ പോലെ ഉപയോഗിക്കുന്ന മറ്റൊരു മരുന്നാണ് ഇത്. കോവിഡ് അനുബന്ധ ചികിത്സയില്‍ ഉപയോഗിക്കുന്ന പ്രധാന മരുന്നായ ആഫോടെറിസിന്‍ ബിയുടെ ഉദ്പ്പാദനം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതും വരുംദിവസങ്ങളില്‍ ആവശ്യാനുസരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ക്യാന്‍സര്‍ രോഗികള്‍ക്ക് കോവി്ഡ് ചികിത്സയില്‍ വീഴ്ച വരാതിരിക്കാനുലള വലിയ ഉദ്യമം ആറ്റമിക് എനര്‍ജി വകുപ്പിന് കീഴിലുളള ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ ഏറ്റെടത്ത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഓക്‌സിജന്‍ കേണ്‍സന്ററേറ്റര്‍, എന്‍95 മാസ്‌ക്, തുടങ്ങി കോവിഡ് പ്രതിരോധത്തിനുളള വിവിധ ഉപകരണങ്ങളും മറ്റുസാമഗ്രികളുമാണ് ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ ഏകോപിപ്പിച്ച നല്‍കുന്നത്. സെന്ററുമായി ബന്ധപ്പെട്ട് കേരളത്തിലെ മൂന്ന് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

