മണിചെയിന്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ് : രണ്ടുപേര്‍കൂടി കസ്റ്റഡിയില്‍

കാസര്‍കോഡ്: മണിചെയിന്‍ കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍കൂടി അറസറ്റിലായി. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി. .കോഴിക്കോട് കുറുവാട്ടൂര്‍ സ്വദേശി എം.കെ.ഹൈദരലി(44), കൊറക്കാട്ടേരി സ്വദേശി എം കൊജി(41) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഡിവൈഎസ്പി പിപിസാദാനന്ദന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് കേസ്‌ന്വേഷിക്കുനന്ത്. കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് -2 കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റീമാന്റ് ചെയ്തു.

എംകെ ഹൈദരലി കോവിഡ് പോസിറ്റീവായതിനാല്‍ കാഞ്ഞങ്ങാട്ട് ഗുരുവനത്തിലുളള സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി. കമ്പനിയുടെ പ്രധാന സൂത്രധാരനായ മഞ്ചേശ്വരം ഉദ്യാവറിലെ ജാവേദ്(28)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ എംഡി മലപ്പുറം സ്വദേശി സിഎം ഫൈസല്‍ ഗള്‍ഫിലാണ് ഇയാളെ പിടികിട്ടിയാല്‍ മാത്രമേ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുളളു. ഹൊസിങ്കിടി മൊറത്താനയിലെ മുഹമ്മദ് ഷെഫീക്കിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ആയിരത്തോളം പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്. 47 കോടി രൂപയുടെ തട്ടിപ്പുകള്‍ക്ക് തെളിവ് ലഭിച്ചിട്ടുളളതായി പോലീസ് പറഞ്ഞു.

മൈക്ലബ്ബ് ട്രേഡേഴ്‌സ് മലേഷ്യന്‍ കമ്പനി സ്‌കീം എന്ന് വിശ്വസിപ്പിച്ച കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഇവര്‍ സ്വീകരിച്ചത്. വാര്‍ഷിക പ്രതിഫലം 250 ശതമാനം വരെ വര്‍ദ്ധിക്കുമെന്നാണ് കമ്പനി നല്‍കിയ വാഗാദാനം. 2018ല്‍ കമ്പനി തുടങ്ങിയപ്പോള്‍ ഈ തുക നല്‍കിയാണ് ഇവര്‍ വിശ്വാസം പിടിച്ചു പറ്റിയത്. കോഴിക്കോട് ആസ്ഥാനമായി പ്രിന്‍സ് ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന പേരില്‍ ഓഫീസും തുറന്നിരുന്നു.ചെര്‍ക്കളയിലും വടകര കരിമ്പനപാലത്തും കെട്ടിടനിര്‍മ്മാണം നടന്നുവരുന്നുണ്ട്. നിക്ഷേപകര്‍ക്ക് ദിവസം ഒരുശതമാനം വീതം പലിശനല്‍കുമെന്ന വ്യവസ്ഥയിലാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടപോയ കേസില്‍ അറസ്റ്റിലായ ഒരാളില്‍ നിന്നാണ് തട്ടിപ്പ് കമ്പനിയെക്കുറിച്ചുളള വിവരം പോലീസിന് ലഭിച്ചത്. കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ തട്ടിപ്പിന്റെ കണ്ണികളുണ്ട്.

ഡീവൈഎസ്പിക്ക പുറമേ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ സികെ ബാലകൃഷ്ണന്‍ നായര്‍, എസ്‌ഐ കെ നാരായണന്‍, എഎസ്‌ഐ ലക്ഷ്മി നാരായണന്‍, ഓസ്റ്റിന്‍ തമ്പി, ജെ ഷാജിഷ്, എന്‍ രാജേഷ് ,പി ശശികുമാര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →