പിഎം -കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡു വിതരണത്തിന് പ്രധാനമന്ത്രി 14/05/21 തുടക്കം കുറിക്കും

പിഎം -കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡു വിതരണത്തിന് പ്രധാനമന്ത്രി നാളെ (മെയ് 14 ന്)  തുടക്കം കുറിക്കും. നാളെ രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കൈമാറ്റത്തിന്  തുടക്കം കുറിക്കുക. 9 .5  കോടിയിലധികം   ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് 19,000 കോടി രൂപയുടെ പ്രയോജനം ലഭിക്കും. ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഗുണഭോക്താക്കളുമായി  ആശയവിനിമയവും നടത്തും.  കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

പിഎം -കിസാൻ പദ്ധതിയെ കുറിച്ച് :

പി‌എം-കിസാൻ‌ പദ്ധതി പ്രകാരം അർഹരായ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക്  പ്രതിവർഷം 6000 രൂപയുടെ വീതം സാമ്പത്തിക ആനുകൂല്യം.ലഭ്യമാകും. 2000 രൂപയുടെ  മൂന്ന് തുല്യമായ 4 മാസ ഗഡുക്കളായിട്ടാണ്  നൽകുക. തുക  നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നു. ഈ പദ്ധതിയിൽ ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →