ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു, മതിയായ ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കള്‍

കൊല്ലം: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്‍ രഞ്ചു (29) ആണ് മരിച്ചത്. 12/05/21 ബുധനാഴ്ചയാണ് രഞ്ചു മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നിരവധി വര്‍ഷങ്ങളായി ഉത്തര്‍പ്രദേശില്‍ നഴ്‌സായി ജോലി ചെയ്യുന്ന രഞ്ചുവിന് ഒരു മാസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ന്യൂമോണിയ ബാധിച്ചതായും രഞ്ചുവിന്റെ ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് രഞ്ചുവിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പറയുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും രഞ്ചു അയച്ച വാട്‌സ്ആപ്പ് ചാറ്റിലാണ് ചികിത്സ ലഭിക്കാത്ത സാഹചര്യം വിശദീകരിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →