തൃശ്ശൂർ: തൃശൂരില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് സംഭവം. വാടാനപ്പള്ളി സ്വദേശി നകുലനാണ് 12/05/21 ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്.
വൃക്ക രോഗിയായിരുന്നു നകുലന്‍. ചികിത്സ കിട്ടിയില്ലെന്ന് നകുലന്‍ വാട്‌സ്ആപ്പ് വീഡിയോ വഴി ബുധനാഴ്ച പറഞ്ഞിരുന്നു. വൃക്ക ചികിത്സക്കെത്തിയപ്പോഴാണ് നകുലന് കൊവിഡ് സ്ഥിരീകരിച്ചത്. വരാന്തയിലാണ് നകുലനെ കിടത്തിയിരുന്നതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ആശുപത്രി അധികൃതരുടെ ഭാഗത്ത് കനത്ത വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെജെ റീന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

