തമിഴ് ചലച്ചിത്രലോകത്തെ കണ്ണീരിലാഴ്ത്തി കൊണ്ട് നെല്ലായ് ശിവ യാത്രയായി

ചെന്നൈ: കോവിഡിന്റ രണ്ടാം തരംഗം സിനിമാലോകത്തെ വളരെയധികം പിടിച്ചുകുലുക്കിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് കൊവിഡിന് കീഴടങ്ങിയത്. ഇപ്പോഴിതാ തമിഴ് നടൻ നെല്ലായ് ശിവയുടെ വിയോഗവാർത്ത തമിഴകത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

തിരുനെൽവേലി പനക്കുടിയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശിവയുടെ അന്ത്യം. പാണ്ഡ്യരാജ് ചിത്രമായ ആൺപാവ എന്ന ചിത്രത്തിലൂടെ സിനിമ ജീവിതത്തിലേക്ക് കടന്നുവന്ന ശിവ 35 വർഷമായി തമിഴ് സിനിമയിൽ സജീവമായിരുന്നു.

വെട്രി കൊടി കാറ്റ്, മഹാപ്രഭു, സാമി, അൻപേ ശിവം, തിരുപ്പാച്ചി, തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ശിവ പാണ്ഡിയൻ സ്റ്റോർസ്, മാമാ മാപ്പിളൈ, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകരും താരങ്ങളുമെല്ലാം നെല്ലായ് ശിവക്ക് ആദരാജ്ഞലികളർപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →