തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കാരനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

തിരുവനന്തപുരം : ഭിന്നശേഷിക്കാരന്‍ ബോംബേറില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം അരുവിയോട് സ്വദേശി വര്‍ഗീസാണ് മരിച്ചത്. അയല്‍വാസി സെബാസറ്റ്യനാണ് വര്‍ഗീസിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞത്. വര്‍ഗീസ് തന്റെ വീടിന് സമീപം ശവപ്പെട്ടിക്കട നടത്തിയിരുന്നതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനുമായി തര്‍ക്കം നിലിനിന്നിരുന്നു. ഈ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് അനുമാനം.

സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോള്‍ വര്‍ഗീസിന്റെ കുടുംബവും വീട്ടിലുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലം ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →