റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ മാത്രം

May 12, 2021 - 8:19 pm

പത്തനംതിട്ട: പെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ നല്‍കിയ ചെറിയ ഇളവുകള്‍ പ്രയോജനപ്പെടുത്താം. മാംസ വില്പനശാലകള്‍ മെയ് 12 ബുധന്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ അനുവദിക്കാനാവില്ല. വീടുകളില്‍ നമസ്‌കാരം നിര്‍വഹിക്കാം.  പെരുന്നാളിനോടാനുബന്ധിച്ചുള്ള ഫിത്ര്‍ സക്കാത്ത് വിതരണം വീടുകളില്‍ നേരിട്ടെത്തിക്കാതെ ഏകീകൃത സ്വഭാവത്തില്‍ നടത്തേണ്ടതാണ്. പെരുന്നാളിന്റെ ഭാഗമായുള്ള ബന്ധുവീടുകളിലെ സന്ദര്‍ശനവും യാത്രകളും ഒഴിവാക്കണം. ആള്‍ക്കൂട്ടമോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *