തിരുവനന്തപുരം: കോവിഡിന്റെ പാശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ പൊതുശ്മശാനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവജ്യാത് ഖോസ ഉത്തരവിട്ടു. ഇതിനായി തദ്ദേശ സ്വംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ചുമതലപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.
പഞ്ചായത്തിന് കീഴില്‍ വരുന്ന ഓരോ ശ്മാശാനത്തിനും ഒരോ നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട പഞ്ചായത്ത് നിയമിക്കണം. ശ്മശാനങ്ങല്ക്ക് ഒരു പൊതു ഹോട്ടലൈന് നമ്പര്‍ ഉണ്ടായിരിക്കണം. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് സമയക്രമം അനുവദിച്ച് ടോക്കണ്‍ നല്‍കുന്നതിന് പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിക്കണം. ഇലക്ട്രിക്ക്, ഗ്യാസ് ശ്മശാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന അവസരത്തില്‍ ഉണ്ടായേക്കാവുന്ന തകരാറുകള്‍ പരിഹരിക്കുന്നതിന് ഒരു സാങ്കേതിക സംഘവുമായി അതത് പഞ്ചായത്തുകള്‍ക്ക് ബന്ധമുണ്ടായിരിക്കണം
ജില്ലയിലെ പൊതു ശ്മശാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി കളക്ട്രേറ്റിലെ വാര് റൂമില്‍ പ്രത്യേക നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഏതെങ്കിലും പഞ്ചായത്തില്‍ പൊതുശ്മശാനം ഒഴിവില്ലെങ്കില്‍ 0471-2731337, 2731347 എന്ന വാര്‍റൂം നമ്പരുമായി ബന്ധപ്പെടുത്തണം.

