തൃശ്ശൂർ: ഹോം ഡെലിവറി സൗകര്യമൊരുക്കി സപ്ലൈകോ

തൃശ്ശൂർ: വടക്കാഞ്ചേരി സപ്ലൈകോ ഡിപ്പോയുടെ കീഴിലെ വടക്കാഞ്ചേരി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ ഹോം ഡെലിവറിയായി വീട്ടിലെത്തും. പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ച് കുടുംബശ്രീയുമായി സഹകരിച്ചാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.

പരമാവധി 20 കിലോഗ്രാം തൂക്കമുള്ള സാധനങ്ങളാണ് വീടുകളില്‍ എത്തിച്ചു നല്‍കുക. 2 കിലോ മീറ്റര്‍ ചുറ്റളവ് വരെ 40/ രൂപയും, 2 കിലോമീറ്ററിന് മുകളില്‍ 5 കിലോമീറ്റര്‍ വരെ 60/ രൂപയും, 5 കിലോമീറ്ററിന് മുകളില്‍ 10 കിലോമീറ്റര്‍ വരെ 100/ രൂപയും ബില്‍ തുക കൂടാതെ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ വാങ്ങുന്നതായിരിക്കും. 

ആവശ്യക്കാര്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ വാട്‌സാപ്പ് മുഖേനയും, ഫോണ്‍ സന്ദേശങ്ങളിലൂടെയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 

ഉദയന്‍.കെ.പി, ഒ.ഐ.സി. വടക്കാഞ്ചേരി സൂപ്പര്‍ മാര്‍ക്കറ്റ് – 9446478762 കോര്‍ഡിനേറ്റര്‍, സപ്ലൈകോ താലൂക്ക് ഡിപ്പോ – 9061668082

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →