റഷ്യയിൽ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ ഒരു സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ കൂടുതലും കുട്ടികളാണെന്നാണ് പ്രഥമിക വിവരം. അക്രമവാർത്ത റഷ്യയുടെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 11/05/21 ചൊവ്വാഴ്ച പകൽ കസാൻ നഗരത്തിലെ ഒരു സ്കൂളിലാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.

കസാനിലെ 175ാം നമ്പർ സ്കൂളിൽ വെടിവെപ്പ് ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചെന്നും പ്രാഥമിക വിവരങ്ങൾ അനുസരിച്ച് നിരവധിപ്പേർക്ക് പരിക്കേൽക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തത്. സിഎൻബിസി റിപ്പോർട്ട് പ്രകാരം 11 പേർക്കാണ് അക്രമത്തിൽ ജീവൻ നഷ്ടമായത്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് 725 കിലോമീറ്റർ അകലെയാണ് കസാൻ.

അക്രമികളിലൊരാളെ പിടികൂടിയെന്നാണ് റിപ്പോർട്ട്. ഒരാൾ മാത്രമാണ് നിറയൊഴിച്ചതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം രണ്ട് പേർ ചേർന്നാണ് അക്രമം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →