കട്ടപ്പന : കട്ടപ്പന സഹകരണ ആശുപത്രിയില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസറ്റുകള്‍ക്ക് തുടക്കമാവുന്നു. 2021 മെയ് 11 ചൊവ്വാഴ്ചമുതലാണ് പരി ശോധന ആരംഭിക്കുന്നത്. കട്ടപ്പനയിലും തങ്കമണിയിലും ഉളള ആശുപത്രികളിലാണ് ടെസ്റ്റുകള്‍ക്കുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 9 മുതല്‍ ഉച്ചക്ക് 2മണിവരെയാണ് പരിശോധനാ സമയം. ഡെല്‍ഹി ഐസിഎംആര്‍ അംഗീകാരമുളള വൈറോളജി ലാബിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി സഹകരണ ആശുപത്രിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധനകള്‍ ആരംഭിക്കുന്നത്.
ആര്‍ടിപിസിആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള 500രൂപയും ആന്റിജന്‍ ചെസ്റ്റിന് 300 രൂപയുമാണ് ചാര്‍ജ് നിജപ്പെടുത്തിയിട്ടുളളത്. ആന്റിജന്‍ ടെസ്റ്റിന്റെ ഫലം 25 മിനിട്ടിനകം തന്നെ അറിയാന്‍ കഴിയും. പരിശോധനകള്‍ക്കായി കട്ടപ്പന, തങ്കമണി ആശുപത്രികളില്‍ പ്രത്യേ സൗകര്യം ഒരുക്കിയിട്ടുണ്ട്
