കുഴല്‍മന്ദം: കിണറ്റില്‍ വീണ ബക്കറ്റെടുക്കാന്‍ ഇറങ്ങിയ അച്ഛനും സഹായത്തിനെത്തിയ മകനും ശ്വാസം മുട്ടി മരിച്ചു. മാത്തൂര്‍ പൊടിക്കുളങ്ങര പനങ്കാവ് വീട്ടില്‍ രാമചന്ദ്രന്‍(55), മകന്‍ ശ്രീഹരി(22 ) എന്നിവരാണ് മരിച്ചത്. 9/5/2021 ഞായറാഴ്ച വൈകിട്ട് 5.30നാണ് അപകടം സംഭവിച്ചത്. കിണറ്റിലിറങ്ങിയ രാമചന്ദ്രന് ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുന്നത് കണ്ട ശ്രീഹരിയും അയല്‍വാസി നിധിനും കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു.
ശ്രീഹരിയും ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. ശ്രീഹരിയെ രക്ഷപെടുത്താന്‍ നിധിന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രാമചന്ദ്രന്റെ ഭാര്യ പത്മാവതി നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും നിധിനെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുളളു. ആലത്തൂരില്‍നിന്ന് അഗ്നിരക്ഷസേന എത്തിയാണ് രണ്ടുപേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക മാറ്റി.
രാമചന്ദ്രന്‍ ലോറി ഡ്രൈവറാണ് മറ്റൊരുമകന്‍ ശ്രീജിത്ത് കോട്ടായി ഗവണ്‍മെന്റ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്

