കൊച്ചി: കോവിഡ് വ്യാപനത്താൽ തീയേറ്ററുകൾ അടക്കേണ്ടി വന്നപ്പോൾ നായാട്ടിന്റെ പ്രദർശനവും നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ കാത്തിരിപ്പിനൊടുവിൽ നായാട്ട് നെറ്റ് ഫ്ലിക്സിലൂടെ കണ്ട ചാക്കോച്ചൻ ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകർക്കും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ പ്രവീൺ മൈക്കിൾ എന്ന കഥാപാത്രം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിയിരിക്കും എന്നും ചാക്കോച്ചൻ വ്യക്തമാക്കി. നായാട്ടിന്റെ പ്രദർശനം നിർത്തിവച്ചിരുന്നതു കൊണ്ട് നിരവധി പേർക്ക് സിനിമ കാണാനായില്ല. അതിന് പരിഹാരമായി ഇനി സിനിമ നെറ്റ് ഫ്ലിക്സിൽ കാണാവുന്നതാണ്. പുലർച്ചെ 12 മണിയോടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
ചാക്കോച്ചന്റെ വാക്കുകൾ.
അവസാനം നായാട്ട് കണ്ടു. തിയേറ്റർ അനുഭവം നഷ്ടപ്പെട്ടുവെങ്കിലും മാർട്ടിനും ടീമും ചെയ്തിരിക്കുന്നത് ഗംഭീര സിനിമ തന്നെ. അണിയറപ്രവർത്തകർക്ക് എല്ലാവർക്കും ആശംസകൾ. അസാധ്യ അഭിനേതാക്കളായ ജോജുവിനും നിമിഷക്കും നന്ദി. പ്രവീൺ മൈക്കിൾ എന്നും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരിക്കും. എല്ലാവർക്കും നന്ദി കുഞ്ചാക്കോബോബൻ.