പാവങ്ങളുടെ വിശപ്പുമാറ്റാൻ കോവിഡ് കിച്ചൺ വീണ്ടും എത്തുന്നു

എറണാകുളം ജില്ലയിൽ കോവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിൽ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ തുടങ്ങിവെച്ച സംരംഭമായിരുന്നു കോവിഡ് കിച്ചൺ. കോവിഡിന്റെ രണ്ടാം തരംഗം അതി രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ കോവിഡ് കിച്ചൻ വീണ്ടും പുനരാരംഭിക്കുന്നു എന്ന് ബാദുഷ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

പ്രിയരേ, കോവിഡിന്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തിൽ വൻ വിജയമായി മുമ്പോട്ടു കൊണ്ടു പോയിരുന്ന ഒരു കോവിഡ് കിച്ചൺ കൂട്ടായ്മ ഉണ്ടായിരുന്നു. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിൽ പോയിക്കൊണ്ടിരിക്കുന്നത് കൊണ്ട് പഴയപോലെ വിപുലീകരിച്ച് ഉള്ള പരിപാടി സാധ്യമല്ല. ആകയാൽ നാളെ വൈകിട്ട് കോവിഡ് വീണ്ടും പ്രവർത്തനം തുടങ്ങുകയാണ്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയിൽ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തിൽ തുടങ്ങുന്ന ഈ സംരംഭത്തിന് എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം എന്ന് നിങ്ങളുടെ സ്വന്തം ബാദുഷ.

Share
അഭിപ്രായം എഴുതാം