അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വശര്‍മയെ തെരഞ്ഞെടുത്തു, സത്യപ്രതിജ്ഞ മെയ് 10 തിങ്കളാഴ്ച

ന്യൂഡൽഹി: അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വശര്‍മയെ തെരഞ്ഞെടുത്തു. 09/05/21 ഞായറാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. സര്‍ബാനന്ദ സോനോവാല്‍ ആണ് പേര് നിര്‍ദേശിച്ചത്. ഹിമന്ദ സര്‍ക്കാര്‍ 10/05/21 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

ഞായറാഴ്ച വൈകിട്ട് നാലിന് ബിജെപി നേതാക്കൾ ഗവര്‍ണറെ കാണും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ തീരുമാനം വൈകിയതോടെ നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിനേയും ബിശ്വശര്‍മ്മയേയും ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മെയ് 8 ശനിയാഴ്ച ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയായ ബി എല്‍ സന്തോഷും ഇരുവരും വെവ്വേറെ കൂടിക്കാഴ്ച്ച നടത്തുകയുമുണ്ടായി. ഇരുവരുമായും ജെപി നദ്ദ ഒരുമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഹ് തോമറിനേയും ജനറല്‍ സെക്രട്ടറി അരുണ്‍ സിംഹിനേയും പാര്‍ട്ടി നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നിരീക്ഷകരായി കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.

സര്‍ബാനന്ദ സോനാവാള്‍ മുഖ്യമന്ത്രിയായി തുടരണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ശര്‍മ്മയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നുമായിരുന്നു ഫോര്‍മുല. എന്നാല്‍ 126 അംഗ നിയമസഭയില്‍ 75സീറ്റുകള്‍ നേടി ബിജെപിയെ വീണ്ടും അദികാരത്തിലെത്തിച്ചതില്‍ സോനാവാള്‍ മന്ത്രിസഭയിലെ കരുത്തനായ ശര്‍മ്മയുടെ പങ്ക് വലുതാണെന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങളുടെ അഭിപ്രായം.
എന്നാല്‍ സര്‍ബാനന്ദ് സോനാവാളിന്റെ ക്ലീന്‍ ഇമേജാണ് രണ്ടാംവട്ടവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പ്രധാനകാരണം.

സര്‍ബാദന്ദ സോനാവാളിനായിരുന്നു ആര്‍എസ്എസിന്റെ പിന്തുണ. 2015ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയതാണ് സോനാവാള്‍. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അസമില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായൊരാള്‍ വേണം മുഖ്യമന്ത്രിയെന്നാണ് എന്ന നിലപാടിലായിരുന്നു ബിജെപി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →