ജസ്റ്റിസ് എം വൈ ഇക്ബാല്‍ അന്തരിച്ചു

ന്യൂ ഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റീസ് എം വൈ ഇക്ബാല്‍ അന്തരിച്ചു . 70 വയസായിരുന്നു. ഡല്‍ഹി അതിര്‍ത്തിയായ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ 2021 മെയ് 7 ന് രാവിലെയായിരുന്നു അന്ത്യം.

2012 ഡിസംബര്‍ മുതല്‍ 2016 ഫെബ്രൂവരി വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് സുപ്രീം കോടതിയിലേക്ക് സ്ഥാനകയറ്റം ലഭിച്ചത്. ഇന്നത്തെ ജാര്‍ഖണ്ഡിന്റെ ഭാഗമായ പഴയ ബീഹാറില്‍ ജനിച്ച ജസ്റ്റിസ് ഇക്ബാല്‍ 1974ല്‍ റാഞ്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന ഗോള്‍ഡ് മെഡലോടെ നിയമ ബിരുദം നേടിയശേഷം അഭിഭാഷകനായി . 1996ല്‍ പാട്‌നാ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. പാട്‌നാ ഹൈക്കോടതി വിഭജിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി രൂപീകരിച്ചപ്പോള്‍ അവിടെയും പ്രവര്‍ത്തിച്ചു. പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. ജസ്റ്റിസ് ഇക്ബാലിന്റെ നിര്യണത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →