കട്ടപ്പന: “വീട്ടില്‍ നിങ്ങള്‍ തനിച്ചാവില്ല. നിങ്ങളുടെ ഏതൊരു അടിയന്തിരാവശ്യങ്ങള്‍ക്കും ഞങ്ങളെ വിളിക്കാം. വിളിപ്പുറത്തുണ്ട് ഞങ്ങള്‍. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.” എഐവൈഎഫ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ ചുറുചുറുക്കുളള ചെറുപ്പക്കാരുടേതാണ് ഈ ക്ഷണം. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട കട്ടപ്പന നഗരസഭ 33-ാം വാര്‍ഡിലെ ജനങ്ങളെ സഹായിക്കാനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്ന കുറെ ചെറുപ്പക്കാരാണ് എഐവൈ എഫിന്റെ നേതൃത്വത്തില്‍ സേവന സന്നദ്ധരായി രംഗത്തുളളത്.
കാടും മേടും നിറഞ്ഞ, കുത്തനെ ചരിവുളള പ്രദേശങ്ങളാണ് ഈ വാര്‍ഡ്. സാധനങ്ങള്‍ വാങ്ങാന്‍ അവിടെനിന്ന് 5 കിലോമീറ്റര്‍ താണ്ടി കട്ടപ്പന ടൗണിലെത്തണം. കണ്ടെയില്‍മെന്റ് സോണായതിനാല്‍ പുറത്തിറങ്ങാനും നിവര്‍ത്തിയില്ല. ഈ സാഹചര്യത്തിലാണ് ഓരോരുത്തരുടേയും വീടുകളില്‍ ആവശ്യാനുസരണം സാധങ്ങള്‍ എത്തിക്കാന്‍ തയ്യാറായി ഒരുപറ്റം നില്‍ക്കുന്നത്. വിളിക്കാം 9544 88 5568,9207 29 7567.

