പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മിൽ ടെലി ഫോണിൽ സംസാരിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന്  ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി  ടെലി ഫോണിൽ സംസാരിച്ചു 

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്  ഓസ്‌ട്രേലിയയിലെ  ഗവണ്മെന്റും  ജനങ്ങളും നൽകിയ ശീഘ്രവും  ഉദാരവുമായ പിന്തുണയ്ക്ക്  പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചു.


ആഗോളതലത്തിൽ കോവിഡ് നിയന്ത്രണത്തിനുള്ള  വാക്സിനുകൾക്കും മരുന്നുകൾക്കും താങ്ങാവുന്നതും തുല്യവുമായ ലഭ്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു.  ഈ സാഹചര്യത്തിൽ ട്രിപ്സിന് കീഴിൽ താൽക്കാലിക ഇളവ് തേടുന്നതിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയിൽ സ്വീകരിച്ച മുൻകൈയ്ക്ക് ഓസ്‌ട്രേലിയയുടെ പിന്തുണ പ്രധാനമന്ത്രി തേടി.

2020 ജൂൺ 4 ന് നടന്ന വെർച്വൽ ഉച്ചകോടിക്ക് ശേഷം ഇന്ത്യ-കണക്കിലെടുത്തു്  സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും  ജനങ്ങൾ തമ്മിലുള്ള  ബന്ധം വളർത്തുന്നതിനുമുള്ള വഴികൾ  ഇരു നേതാക്കളുണ് ചർച്ച ചെയ്തു.

മേഖലയിലെ പ്രശ്നങ്ങളും ചർച്ച ചെയ്ത  നേതാക്കൾ ,  നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിനും സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →