കോവിഡ് തന്റെ പ്രിയപ്പെട്ടവരിലേക്കും നുഴഞ്ഞുകയറി എന്ന യാഥാർത്ഥ്യം തിരിച്ചറിയുകയാണ്. നടി കനിഹ

പത്രങ്ങളിൽ വായിച്ചറിയുന്ന കണക്കുകൾക്കും അപ്പുറം കോവിഡ് തന്റെ പ്രിയപ്പെട്ടവരിലേക്കും നുഴഞ്ഞുകയറിയെന്ന യാഥാർത്ഥ്യം തിരിച്ചറിയുകയാണെന്നാണ് നടി കനിഹ പറയുന്നത്. ഒന്നിച്ച് ജോലി ചെയ്തവരും ഒരുമിച്ച് പഠിച്ചവരും ഇനി ഇല്ല എന്ന സന്ദേശം കേട്ടാണ് ഇപ്പോൾ ഉണരുന്നത് എന്ന് കനിഹ കുറിക്കുന്നു.

കോവിഡ് മഹാമാരി വിതച്ച നഷ്ടങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തവരാണ് ഏറെയും. അപ്രതീക്ഷിതമായി ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുപോയ വരും, അവസാനമായി ഒരു നോക്ക് കാണാൻ നിൽക്കാതെ വിട പറഞ്ഞവരും ആഘാതത്തിന്റെആഴം കൂട്ടുകയാണ്. ഈ ഘട്ടത്തിൽ വിരോധം വെച്ചു പുലർത്താതെ ആഗ്രഹിക്കുന്ന വികാരങ്ങൾ പ്രകടിപ്പിക്കാൻ മടി കാണിക്കരുത് എന്ന് കനിഹ പറയുന്നു.

കനിഹയുടെ കുറിപ്പ് ഇങ്ങിനെ …

സത്യവും യാഥാർഥ്യവും കഠിനമായി ബാധിക്കുന്നു. കോവിഡ് ഒടുവിൽ എനിക്കറിയാവുന്ന ആളുകളുടെ വലയത്തിലേക്ക് നുഴഞ്ഞുകയറി. അത് ഇനി ഞാൻ പത്രങ്ങളിൽ കാണുന്ന സംഖ്യകൾ അല്ല . സഹപ്രവർത്തകരുടെയും ഒപ്പം ഓർമ്മകൾ പങ്കിട്ടവരുടേയും RIP സന്ദേശങ്ങൾ കേട്ടുണരുന്നു.

സ്കൂളിൽ ഒപ്പം പഠിച്ചവരുടെയും കോളേജ് സഹപാഠിയുടെയും ഒക്കെ വിയോഗം സുഹൃത്തുക്കളിൽ നിന്നറിയുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിൽ അവരുടെ കുടുംബത്തിനെ ആശ്വസിപ്പിക്കുന്നു. ജീവിതം വളരെ പ്രവചനാതീതവും ഹ്രസ്വവുമാണ്. സ്വാർത്ഥത, അഭിമാനം, വേവലാതികൾ ഇവയൊക്കെ കെട്ടിപ്പിടിക്കുന്നത് എന്തിനെന്ന തിരിച്ചറിവ് എനിക്ക് ഉണ്ടായി.

ഒരു വികാരം പ്രകടിപ്പിക്കാത്തതിനോ,ഒരു നിമിഷം പങ്കിടാത്തതിനോ, ഒരു ഫോൺകോൾ മടക്കി നൽകാത്തതിനോ എനിക്ക് ഖേദിക്കണ്ട . ജീവിതം ചെറുതാണ് അതുകൊണ്ട് വിരോധം വച്ചു പുലർത്തരുത്. നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് പറയുക. നിങ്ങൾക്ക് തോന്നിയാൽ അവരെ കെട്ടിപ്പിടിക്കുക, നിങ്ങളുടെ കരുതൽ അവരെ അറിയിക്കാൻ വിളിച്ച് ഒരു ഹലോ പറയുക, വളരെ വൈകുന്നതിന് മുൻപ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →