തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് 07/05/21 വെളളിയാഴ്ച രാവിലെ നഴ്‌സുമാർ പ്രതിഷേധിച്ചത്.
പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്നതായിരുന്നു നേരത്തേയുള്ള തീരുമാനം. രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് ഇത് വെട്ടിക്കുറച്ചിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് ഇടതുസംഘടനകളിലുൾപ്പടെയുള്ള നഴ്‌സുമാർ രംഗത്തെത്തിയിരിക്കുന്നത്.
ഡ്യൂട്ടി പുനഃക്രമീകരിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാര്‍ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ നഴ്‌സസ് പ്രതിഷേധം കടുപ്പിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിച്ചേക്കും.

