ചെന്നൈ: വലിയ പ്രതീക്ഷയോടെ എം എൻ എം തെരഞ്ഞെടുപ്പിൽ മത്സരിച്ച കമലഹാസന് വിജയിക്കാനാവാത്തത് വലിയ തിരിച്ചടിയായിരുന്നു. അതിന് പന്നാലെ പാർട്ടിക്കുള്ളിൽ വിമർശനവും കൊഴിഞ്ഞുപോക്കും തുടരുന്ന സാഹചര്യത്തിൽ എം എൻ എമ്മിന്റ വൈസ് പ്രസിഡൻറ് മഹിന്ദ്രൻ അടക്കം പത്തോളം പേർ പാർട്ടി വിട്ടു. ഇപ്പോഴിതാ മഹീന്ദ്രൻ ചതിയനാണ് എന്ന ആരോപണവുമായി മഹിന്ദ്രന്റ പുറത്ത് പോകലിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കമലഹാസൻ .
മഹീന്ദ്രനെ ചതിയനെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ ഒരുങ്ങുകയായിരുന്നു എന്നും ഒരു പാഴ്ച്ചെടി കൂടി എം എൻ എമ്മിൽനിന്ന് പുറത്തു പോയതിൽ സന്തോഷമുണ്ടെന്നും ആയിരുന്നു കമലിന്റ പ്രതികരണം.
ആർ മഹേന്ദ്രനെ കൂടാതെ പെൻ രാജ് അടക്കം പ്രധാന നേതാക്കളായ പത്തോളം പേരാണ് പാർട്ടി വിട്ടത്.
പുറത്തു പോയതിനു ശേഷം കമൽഹാസനെ മഹേന്ദ്രൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കമലിന്റ പ്രവർത്തനശൈലി അംഗീകരിക്കാൻ സാധിക്കില്ലെന്നും, ചില ഉപദേശകരുടെ കൈപ്പിടിയിൽ ആണെന്നും രാജി സമർപ്പിച്ചതിനു ശേഷം മഹേന്ദ്രൻ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചരണം ശരിയായ ദിശയിൽ അല്ല എന്ന് പറഞ്ഞിട്ടും അത് അംഗീകരിക്കാൻ കമലഹാസൻ തയ്യാറായില്ല. ഒരിടത്തു പോലും ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ശൈലി മാറ്റാൻ കമൽ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും മഹേന്ദ്ര പറഞ്ഞു.
മോശം പ്രകടനത്തിന് കാരണം പ്രചാരണത്തിലെ പോരായ്മയാണെന്ന് പാർട്ടി വിട്ട നേതാക്കൾ ആരോപിച്ചു ചോദിച്ചുവെങ്കിലും ഇതും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഡോക്ടറും ബിസിനസുകാരനുമായ മഹേന്ദ്രൻ ഇത്തവണ കോയമ്പത്തൂരിലെ സിങ്കാനല്ലൂരിൽ മത്സരിച്ചിരുന്നു.
ജനറൽ സെക്രട്ടറിമാരായ എ ജി മൗര്യ , ഉമാദേവി, സി കെ കുമാര വേൽ, എം മുരുകാനന്ദം, ഉപദേശകൻ സുരേഷ് അയ്യർ എന്നിവരും കമലഹാസന്റ പ്രവർത്തനശൈലിയിൽ പ്രതിഷേധിച്ച് രാജി സമർപ്പിച്ചിട്ടുണ്ട്.

