താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു, ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു

മുംബൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു. ആറ് താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ 04/05/21 ചൊവ്വാഴ്ച എത്തിച്ചേർന്നത്.

ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര,സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹക്കും ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധിഷേധം ഉയർന്നിരുന്നു.

05/05/21 ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു. 03/05/21 തിങ്കളാഴ്ച നടക്കാനിരുന്ന കൊൽക്കത്ത -ബാംഗ്ലൂർ മത്സരവും മാറ്റിവച്ചിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകന്‍ ആര്‍ ബാലാജി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന കളി മാറ്റിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളും ക്വാറന്റെയ്‌നിലാണ്. ചെന്നൈ ബൗളിംഗ് കോച്ച് ബാലാജിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ താരങ്ങള്‍ ഇനി ക്വാറന്റെയ്‌നില്‍ കഴിയേണ്ടിവരും. ആറു ദിവസത്തെ ക്വാറന്റെയ്‌ന് ശേഷം മൂന്നു ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയ ശേഷം മാത്രമേ താരങ്ങൾക്കിനി കളിക്കളത്തിൽ ഇറങ്ങാനാകൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →