തൃശൂരില്‍ ഭൂചലനം

തൃശൂര്‍ : ചെരുതുരുത്തി ദേശമംഗലം ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നീ പ്രദേശങ്ങളിലാണ് 02.05.2021 ഞായറാഴ്ച ഉച്ചക്ക് 2.15 ഓടെ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെ ചെറിയ വിറയല്‍ ഉണ്ടായി. മൂന്നുസെക്കന്റിനടുത്ത് നീണ്ടുനിന്ന വിറയലില്‍ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ല. ഏറെ നാളുകളായി ഈ പ്രദേശത്ത് ഭൂചലനങ്ങള്‍ ഉണ്ടാകാറില്ല.90 കളില്‍ വലിയ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയ ഈ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →