കൊല്‍ക്കത്ത: തന്ത്രങ്ങള്‍ പാളി, ബംഗാളില്‍ ബി.ജെ.പി ക്കു നേരിട്ടത് കനത്ത തിരിച്ചടി

കൊല്‍ക്കത്ത: ബിജെപിയുടെ സകല തന്ത്രങ്ങളും ബംഗാളിൽ തകർന്നടിഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിനു പിന്നാലെ ബി.ജെ.പി ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വിജയാഘോഷം. നിരവധി തൃണമൂല്‍ പ്രവര്‍ത്തകരാണ് 02/04/21 ഞായറാഴ്ച ഉച്ചയോടെ ബി.ജെ.പി ഓഫീസിന് മുന്നില്‍ എത്തിയത്. ഭാഗികമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മറികടന്നാണ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയത്.

നിലവില്‍ തൃണമൂല്‍ 206 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 43 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഇടത് ഒരു സീറ്റില്‍ മാത്രമാണ് മുന്നില്‍. മറ്റുള്ള പാര്‍ട്ടികള്‍ രണ്ട് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ബംഗാളില്‍ പ്രചരണം നയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →