ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വോട്ടെണ്ണൽ ദിവസം നേപ്പാളിൽ

ഷൂട്ടിംഗിനായി വിദേശത്തുപോയ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി നടൻ ധർമ്മജൻ ബോൾഗാട്ടി നേപ്പാളിൽ കുടുങ്ങി . ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് വന്നതോടെ ധർമ്മജൻ ബോൾഗാട്ടിക്ക് ഇന്നത്തെ വോട്ടെണ്ണലിൽ സാക്ഷ്യംവഹിക്കാൻ മണ്ഡലത്തിൽ എത്താനാവില്ല എന്ന് റിപ്പോർട്ടുകൾ .

വിദേശരാജ്യങ്ങളിലേക്ക് പോയി വരുന്ന പല ഇന്ത്യക്കാരും നേപ്പാൾ ത്രിഭുവനം രാജ്യാന്തര വിമാനത്താവളത്തിൽ ആണ് ട്രാൻസ്റ്റിറ്റ് ചെയ്യുന്നത്. വോട്ടെണ്ണൽ ദിനത്തിൽ ബാലുശ്ശേരിയിൽ എത്താനായി അനേക ദിവസങ്ങളായി പരിശ്രമിക്കുന്ന ധർമ്മജൻ ഇന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഇന്ത്യൻ അതിർത്തിവരെ ഹെലികോപ്റ്ററിൽ വന്ന ശേഷം റോഡ് മാർഗ്ഗം ഡൽഹിയിൽ എത്താൻ ആണ് ശ്രമിക്കുന്നത്. ധർമ്മജൻ എത്തി കഴിഞ്ഞാലും ഒരാഴ്ചയോളം ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമേ പുറത്തേക്കിറങ്ങാൻ സാധിക്കൂ.

സംവിധായകൻ ജോണി ആന്റണിയും ധർമ്മജനോപ്പം കാഠ്മണ്ഡുവിൽ ഉണ്ട് . ബിബിൻ ജോർജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് ഇരുവരും പോയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →