കുഴല്‍പണം കവര്‍ച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിലെ രണ്ട് മുഖ്യ പ്രതികള്‍ പോലീസ് പിടിയിലായി. കവര്‍ച്ച ആസൂത്രണം ചെയ്ത മുഹമ്മദ് അലിയും പണം കടത്തുന്ന വിവരം ചോര്‍ത്തിയ റഷീദുമാണ് അറസ്റ്റിലായത്. അഞ്ചുലക്ഷം രൂപ വീതം പ്രതിഫലം ലഭിച്ചതായി ഇരുവരും പോലീസിനോട് സമ്മതിച്ചു. കവര്‍ച്ച ആസൂത്രണം ചെയ്തതില്‍ പ്രധാനിയിായിരുന്നു മുഹമ്മദ് അലി. പ്രതിയായ രഞ്ജിത്തിനൊപ്പം അലിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. പണവുമായി സഞ്ചരിക്കുമ്പോള്‍ ജിപിഎസ് ഓണ്‍ചെയ്ത് വിവരം ചോര്‍ത്തുകയായിരുന്നു റഷീദ്.

മൂന്നുദിവസത്തെ തെരച്ചിലിന് ശേഷമാണ് ഇരുവരേയും കണ്ണൂരില്‍ നിന്ന് പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെ കേസില്‍ കൃത്യമായ അന്വേഷണം നടത്തിയാല്‍ കേസില്‍ ബിജെപിയുടെ പങ്ക് തെളിയുമെന്ന് ആവര്‍ത്തിച്ച സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി കളളപ്പണം ഉപയോഗിച്ചുവെന്ന രമേശ് ചെന്നിത്തലയും ആരോപിച്ചു.

വാഹന ഉടമയായ ധര്‍മ്മരാജനേയും യുവ മോര്‍ച്ചാ നേതാവ് സുനില്‍ നായിക്കിനേയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. . ധര്‍മ്മജനുമായി ബിസിനസ് ബന്ധം മാത്രമാണുളളതെന്നാണ് സുനില്‍നായിക്കിന്റെ നിലപാട്. ഇത് പൂര്‍ണമായി പോലീസ് മുഖവിലക്കെടുത്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →