കാസർകോട്: ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കാസർകോട്: വനിതാശിശുവികസന വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ  ഭാഗമായ കാസർകോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിലേക്ക് ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒആർസി പ്രൊജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഓരോ ഒഴിവാണുള്ളത്.

ഒആർസി പ്രൊജക്ട്അസിസ്റ്റന്റ്: ശമ്പളം: 21850 രൂപ. യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ ബി.എഡ് അല്ലെങ്കിൽ ബിരുദവും ഒ.ആർ.സി പോലുള്ള പ്രൊജക്ടിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 2021 ഏപ്രിൽ 21ന് 40 വയസ്സ് കവിയരുത്.

ശരണ ബാല്യം റെസ്‌ക്യൂ ഓഫീസർ: ശമ്പളം 18,000 രൂപ. യോഗ്യ;: അംഗീകൃതസർവ്വകലശാലയിൽ നിന്നുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എം.എ സോഷ്യോളജി. കുട്ടികളുടെ മേഖലയിൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. പ്രായം ഏപ്രിൽ 21ന് 30 വയസ്സ് കവിയരുത്.

കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി മെയ് 15 വരെ നീട്ടിയിട്ടുണ്ട്. യോഗ്യരായ കാസർകോട് ജില്ലക്കാരായ ഉദ്യോഗാർഥികൾ മെയ് 15 അഞ്ച് മണിക്കുമുമ്പായി ലഭിക്കത്തക്ക രീതിയിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ഡി ബ്ലോക്ക്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർഗോഡ് എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.  അപേക്ഷാഫോറം ലഭിക്കുന്നതിനായി 04994-256990, വിളിക്കുകയോ 6235142024 എന്ന നമ്പറിൽ വാട്ട്‌സാപ്പ് മുഖേന ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. അപേക്ഷയിൽ  പാസ്‌പോർട്ട്‌സൈസ് ഫോട്ടോ പതിപ്പിക്കേണ്ടതാണ്. എഴുത്തുപരീക്ഷ/ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →