ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സീന്റെ ആദ്യ ബാച്ച് 01/05/21 ശനിയാഴ്ച ഹൈദരാബാദിലെത്തി. പ്രത്യേക റഷ്യൻ വിമാനത്തിലാണ് വാക്സിനെത്തിയത്. വില ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ ഈ മാസം 15നു മുൻപ് വാക്സിൻ കുത്തിവയ്പു തുടങ്ങുമെന്നാണ് കമ്പനി നൽകുന്ന വിവരം.
ജൂണിനകം 50 ലക്ഷം ഡോസ് സ്പുട്നിക് വാക്സിൻ ലഭിക്കും. വാക്സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കാനും സൗകര്യമൊരുക്കും. ലോകത്ത് ഉൽപാദിപ്പിക്കുന്ന സ്പുട്നിക് വാക്സീന്റെ 70 ശതമാനത്തോളം ഇന്ത്യൻ കമ്പനികളിൽ ഉൽപാദിപ്പിക്കാൻ ഏതാനും മാസങ്ങൾക്കുള്ളിൽ സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ വാക്സിനേഷൻ യജ്ഞം പൂർത്തിയായാൽ, വിദേശ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റിയയ്ക്കും.

