രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു, നാല് ലക്ഷം കടന്ന് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഏപ്രിൽ 30 ന്റെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. ഇത് ആദ്യമായാണ് നാല് ലക്ഷത്തിലധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഏപ്രിൽ 30 ന് വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,164,969 ആയി.

ഇതേ 24 മണിക്കൂറിൽ 3523 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 2,11,853 ആയി ഉയര്‍ന്നു.

1,56,84,406 പേര്‍ ഇതുവരെ വൈറസ് ബാധയില്‍ നിന്നും മുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 32,68,710 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →