ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ കോവിഡ് രൂക്ഷമായതോടെ സഹായ ഹസ്തവുമായി ഗള്‍ഫ് രാജ്യമായ കുവൈത്തും രംഗത്തെത്തി. കുവൈത്തില്‍ നിന്നുളള ആദ്യ സഹായവിമാനം 2021 മെയ് ഒന്നിന് ഇന്ത്യയിലെത്തും. വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കേണ്‍സെന്‍ട്രേറ്ററുകള്‍,വിവിധ മെഡിക്കലുപകരണങ്ങള്‍ എന്നിവ അടങ്ങിയ പ്രത്യേക സൈനിക വിമാനം ഇന്ത്യയിലെ ത്തുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ജാസിം അല്‍ നാജിം അറിയിച്ചു.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങളിലായി മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തുെമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ.അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍അഹമ്മദ് ആല്‍ജാബില്‍ അല്‍സാഹ് ഇന്ത്യന്‍ വിദേശകാര്യമന്തി ഡോ. എസ് ജയശങ്കറുമായി ഫോണില്‍ വിളിച്ച് കുവൈത്തിന്റെ സഹായം വാഗ്ദാനം ചെയ്തിരുന്നു. നേരത്തെ കുവൈത്ത് മന്ത്രിസഭാ യോഗവും ഇന്ത്യക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →