കാസർകോട്: മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തും. പുലർച്ചെ 4.30, 4.45, 5, 5.25 സമയങ്ങളിൽ മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവിലേക്കും പുലർച്ചെ 4.30, 4.45, 5.00, 5.25 സമയങ്ങളിൽ കാലിക്കടവിൽ നിന്ന് മഞ്ചേശ്വരത്തേക്കും പുലർച്ചെ നാലിന് ചിറ്റാരിക്കാലിൽ നിന്ന് കാഞ്ഞങ്ങാടേക്കും കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് നടത്തും.