എറണാകുളം: ജില്ലയിൽ വിവിധ ആശുപത്രികളിലായുള്ളത് 4527 ഓക്സിജൻ കിടക്കകൾ

എറണാകുളം: ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലായുള്ളത്  424 കോവിഡ് തീവ്രപരിചരണ തീവ്രപരിചരണ കിടക്കകൾ. സർക്കാർ ആശുപത്രികളിൽ 196 ഐ.സി.യു കിടക്കുകളും സ്വകാര്യ ആശുപത്രികളിൽ 228 ഐ.സി.യു കിടക്കുകളുമാണ് ജില്ലയിൽ ഉള്ളത്. സർക്കാർ ആശുപത്രികളിൽ 539 ഓക്സിജൻ കിടക്കകളും സ്വകാര്യ ആശുപത്രികളിൽ 3988 ഓക്സിജൻ കിടക്കകളും ജില്ലയിൽ സജ്ജമാണ്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്ററുകളിലായി ജില്ലയില്‍ 268 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇത്തരം 17 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 855 കിടക്കള്‍ ഒഴിവുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സജ്ജമാക്കിയിട്ടുള്ള  ഡൊമിസിലറി കെയര്‍ സെന്ററുകളിൽ ആകെ 1123 കിടക്കകളാണ് ഉള്ളത്. 

ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പത്ത് കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 467 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 330 പേര്‍ ചികിത്സയിലാണ്. ഓക്സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 137 കിടക്കള്‍ ആരോഗ്യ വകുപ്പിന്റെ വിവിധ സെക്കന്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്. 

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ഒൻപത് സര്‍ക്കാര്‍ ആശുപത്രികളിലായി 669 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 527 പേര്‍ ചികിത്സയിലാണ്. കോവിഡ്  രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ  വിവിധ ആശുപത്രികളിലായി 142 കിടക്കകളും ലഭ്യമാണ്. നിലവിൽ ജില്ലയിൽ 57 സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →