കസ്റ്റംസുമായി ബന്ധപ്പെട്ട ഭരണപരമായ വിഷയങ്ങളിലെ പരസ്പര സഹായം സംബന്ധിച്ച് ഇന്ത്യ, ബ്രിട്ടൻ , വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള കരാർ ഒപ്പുവെക്കുന്നതിനും അംഗീകരിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി .
കസ്റ്റംസ് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും പ്രസക്തമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും കരാർ സഹായിക്കും. വ്യാപാരം സുഗമമാക്കുന്നതിനും രാജ്യങ്ങൾക്കിടയിൽ വ്യാപാരം നടത്തുന്ന ചരക്കുകളുടെ കാര്യക്ഷമമായ അനുമതി ഉറപ്പാക്കുന്നതിനും കരാർ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
അതത് രാജ്യങ്ങൾ അംഗീകരിച്ച ശേഷം ഇരു രാജ്യങ്ങളിലെയും ഗവണ്മെന്റുകൾക്കായി കരാർ ഒപ്പിടും. ബന്ധപ്പെട്ട രാജ്യങ്ങളുടെ അംഗീകൃത പ്രതിനിധി ഒപ്പിട്ടതിന് ശേഷം വരുന്ന മാസത്തിലെ ആദ്യ ദിവസം മുതൽ ഈ കരാർ പ്രാബല്യത്തിൽ വരും.
പശ്ചാത്തലം:
ബന്ധപ്പെട്ട രാജ്യങ്ങളിലെയും കസ്റ്റംസ് അധികാരികൾക്കിടയിൽ വിവരവും രഹസ്യാന്വേഷണവും പങ്കിടുന്നതിന് കരാർ നിയമപരമായ ഒരു ചട്ടക്കൂട് നൽകുകയും കസ്റ്റംസ് നിയമങ്ങൾ ശരിയായി പ്രയോഗിക്കുന്നതിനും കസ്റ്റംസ് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും നിയമാനുസൃതമായ വ്യാപാരം സുഗമമാക്കുന്നതിനും സഹായിക്കും. കസ്റ്റംസ് സംവിധാനങ്ങളുടെ സമ്മതത്തോടെ നിർദ്ദിഷ്ട കരാറിന്റെ കരട് അന്തിമമാക്കി. കസ്റ്റംസ് മൂല്യത്തിന്റെ കൃത്യത, താരിഫ് വർഗ്ഗീകരണം, ഈ രാജ്യങ്ങൾ തമ്മിൽ വ്യാപാരം നടത്തുന്ന വസ്തുക്കളുടെ ഉത്ഭവം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത്തിലൂടെ ഇന്ത്യൻ കസ്റ്റംസിന്റെ ആശങ്കകളും ആവശ്യകതകളും കരാർ പരിപാലിക്കും.

