കോഴിക്കോട് : സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 27/04/21 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും.
കോഴിക്കോട് സ്വദേശിയായ സ്വകാര്യ വ്യവസായി അബ്ദുൾ മജീദിൽ നിന്നും പണം തട്ടിയ കേസിലാണ് നടപടി. സരിതയും, കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും ചേർന്ന് 42,70,000 രൂപയാണ് തട്ടിയെടുത്തത്. കേസിൽ ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി.
അതേസമയം കേസിലെ മൂന്നാം പ്രതി മണി മോനെ കോടതി കുറ്റവിമുക്തനാക്കി. ആകെ മൂന്ന് പ്രതികളാണ് കേസിൽ ഉള്ളത്.
2013 ൽ രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിൽ ഒന്നാണ് ഇത്. വഞ്ചന, ആൾമാറാട്ടം, വ്യജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് സരിതയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്.

