കോവിഡ് രണ്ടാം തരംഗത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു

ചെങ്ങന്നൂര്‍ : അതി തീവ്രവും ഗുരുതരവുമായ കോവിഡ് രണ്ടാം തരംഗത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 500 മുതര്‍ ആയിരം വരെ ആളുകളാണ് ദിവസേന സ്വന്തം നാട്ടിലേക്കി മടങ്ങുന്നത്. 24.4.2021 ല്‍ മാത്രം 650 ല്‍പരം തൊഴിലാളികള്‍ പോയി. കോവിഡ് മാനദണ്ഡം പാലിക്കാതെ തൊഴിലാളികള്‍ കൂട്ടമായെത്തിയത് റെയില്‍വേ ഉദ്യോഗസ്ഥരേയും പോലീസിനേയും ഒരുപോലെ വച്ചു. അപ്രതീക്ഷിതമായാണ് ഇത്രയും പേര്‍ എത്തിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോല്‍ക്കൊത്തയിലേക്ക് നേരിട്ടുപോകുന്ന ദിബ്രുഗര്‍ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു യാത്ര. ഇതില്‍ കുറച്ചുപേര്‍ക്കുമാത്രമാണ് ടിക്കറ്റ് കിട്ടിയത് ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്കു മാത്രമാണ് നിലവില്‍ യാത്ര ചെയ്യാന്‍ കഴിയുക.എന്നാല്‍ ഒരാള്‍ ടിക്കറ്റ് ബുക്കുചെയ്യുമ്പോള്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശം വാട്‌സാപ്പ് മുഖേന പലര്‍ക്കും കൈമാറി ഇത് കാണിച്ചാണ് യാത്ര തരപ്പെടുത്തുന്നത്.

ഇതിന്റെ പേരില്‍ ശിനിയാഴ്ച വൈകിട്ട് റെയില്‍വേ പോലീസും തൊഴിലാളികളുമായി വാക്കുതര്‍ക്കമുണ്ടായി പോലീസ് പരിശോധന തുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ കൂട്ടമായെത്തി പ്രതിരോധിച്ചു. ആള്‍ ബലം കുറവായിരുന്നതിനാല്‍ പോലീസ് പിന്‍മാറുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →