ഇന്ത്യക്ക്‌ ബ്രിട്ടന്റെ സഹായഹസ്‌തം: 600 ലധികം മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കും

ന്യൂ ഡല്‍ഹി: കോവിഡ്‌ വ്യാപനത്തിന്റെ സാഹചര്യത്തില്‍ 600ലധികം മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക്‌ അയക്കുമെന്ന്‌ യുകെ സര്‍ക്കാര്‍ അറിയിച്ചു. വിദേശ കോമണ്‍വെല്‍ത്ത്‌ വികസന ഓഫീസ്‌ ധനസഹായം നല്‍കുന്ന പാക്കേജില്‍ വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടുന്നു. കോവിഡ്‌ രോഗികള്‍ക്ക്‌ സുപ്രധാന ചികിത്സ നല്‍കുന്നതിന്‌ ഇത്‌ സര്‍ക്കാരിന്‌ സഹായകമാകും. ആരോഗ്യ സാമൂഹിക പരിപാലന വകവര്‍ത്തിച്ചെന്ന്‌ ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന്‌ ഉപകരണങ്ങളുടെ ആദ്യ കയറ്റുമതി ഈ ആഴ്‌ച അവസാനം നടക്കുമെന്നും അറിയിച്ചു.

495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 120 വെന്റിലേറ്റര്‍, 20 മാനുവല്‍ വെന്റിലേറ്ററുകള്‍ എന്നിവ ഉള്‍പ്പടെ ഒന്‍പത്‌ എയര്‍ലൈന്‍ കണ്ടെയിനര്‍ ലോഡ്‌ സപ്ലൈകള്‍ ആണ്‌ രാജ്യത്തേക്ക് അയക്കുന്നത്‌. കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന്‌ നില്‍ക്കുന്നു. യുകെ പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുകണക്കിന്‌ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ,വെന്റിലേറ്ററുകളും ഉള്‍പ്പെടയുളള പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ വൈറസില്‍ നിന്ന് ജീവന്‍ രക്ഷിക്കുന്നതിനായി യുകെയില്‍ നിന്ന്‌ അയക്കാന്‍ പോവുകയാണെന്ന്‌ അദ്ദേഹം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →